7 ചൈനീസ് സൂപ്പർകമ്പ്യൂട്ടിംഗ് കമ്പനികളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി അമേരിക്ക

ന്യൂയോർക്ക് : ലോകരാജ്യങ്ങളിൽ നിന്നും തുടർച്ചായി തിരിച്ചടികൾ നേരിട്ട് ചൈന. ഏഴോളം ചൈനീസ് സൂപ്പർ കമ്പ്യൂട്ടിംഗ് കമ്പനികളെ അമേരിക്ക കരിമ്പട്ടികയിൽ ഉൾപ്പെടുത്തി. സ്ഥാപനങ്ങൾക്ക് ചൈനീസ് സൈന്യമായി ബന്ധമുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ടിയാൻജിൻ ഫൈറ്റിയം ഇൻഫർമേഷൻ ടെക്‌നോളജി, ഷാങ്ഹായ് ഹൈ-പെർഫോമൻസ് ഇന്റഗ്രേറ്റഡ് സർക്യൂട്ട് ഡിസൈൻ സെന്റർ, സൺവേ മൈക്രോ ഇലക്ട്രോണിക്‌സ്, നാഷണൽ സൂപ്പർകമ്പ്യൂട്ടിംഗ് സെന്റർ ജിനാൻ, നാഷണൽ സൂപ്പർകമ്പ്യൂട്ടിംഗ് സെന്റർ ഷെൻഷെൻ, നാഷണൽ സൂപ്പർ കമ്പ്യൂട്ടിംഗ് സെന്റർ വുക്‌സി, നാഷണൽ സൂപ്പർ കമ്പ്യൂട്ടിംഗ് സെന്റർ ഷെങ്ഷ്വ എന്നീ കമ്പനികളെയാണ് അമേരിക്കൻ  വാണിജ്യ വിഭാഗം
കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇതോടെ ചൈനയ്ക്ക് വലിയ സാമ്പത്തിക തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.

അത്യാധുനീക സൈനിക ആയുധ നിർമ്മാണത്തിന് സൂപ്പർ കമ്പ്യൂട്ടിംഗ് സാദ്ധ്യതകൾ ഏറെ നിർണായകമാണെന്ന് വാണിജ്യ സെക്രട്ടറി ഗിന എം റെയ്മണ്ടോ പറഞ്ഞു. അമേരിക്കയുടെ സാങ്കേതിക വിദ്യകൾ കൈക്കലാക്കാൻ ചൈനയെ അനുവദിക്കില്ല. ചൈനീസ് കമ്പനികൾക്ക് ഏർപ്പെടുത്തിയ വിലക്ക് ഉടൻ പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top