ചൈനീസ് ബന്ധം: യുഎസില്‍ 500ലേറെ ശാസ്ത്രജ്ഞര്‍ക്കെതിരേ അന്വേഷണം

വാഷിങ്ടണ്‍: സംഘര്‍ഷാവസ്ഥ വര്‍ധിച്ചുവരുന്നതിനിടെ ചൈനയുമായി വിട്ടുവീഴ്ച ചെയ്യുന്നതിനു 500ലേറെ ശാസ്ത്രജ്ഞര്‍ക്കെതിരേ യുഎസ് അന്വേഷണം. രാജ്യത്തെ വിവിധ കോളജുകളിലും സര്‍വകലാശാലകളിലും ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞരാണ് ചൈനയുമായി ബന്ധം സ്ഥാപിക്കുകയും സഹായം ചെയ്യുകയും ചെയ്യുന്നതായി യുഎസ് അധികൃതര്‍ ആശങ്ക പ്രകടിപ്പിക്കുന്നത്.

യുഎസ് സെനറ്റില്‍ ആരോഗ്യ-വിദ്യാഭ്യാസം-തൊഴില്‍-പെന്‍ഷന്‍ കമ്മിറ്റി(ഹെല്‍പ്-എച്ച്ഇഎല്‍പി) മുമ്പാകെ നടന്ന വാദത്തിനിടെയാണ് 500 ഓളം യുഎസ് ശാസ്ത്രജ്ഞര്‍ ചൈനയോടും മറ്റ് വിദേശ രാജ്യങ്ങളോടും അനുകൂല സമീപനം സ്വീകരിക്കുന്നതിനെ കുറിച്ച് അന്വേഷിക്കുന്നതെന്ന്  റിപ്പോര്‍ട്ടുകൾ.

യുഎസിന്റെ ബയോമെഡിക്കല്‍ ഗവേഷണത്തെ ചൈന പോലുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ഹിയറിങ് നടത്തിയത്. ബയോമെഡിക്കല്‍ ഗവേഷണത്തിന്റെ സഹകരണ സ്വഭാവം പ്രയോജനപ്പെടുത്താനും യുഎസ് പിന്തുണയുള്ള ഗവേഷകരെ അനാവശ്യമായി സ്വാധീനിക്കാനുമായി വിദേശ സര്‍ക്കാരുകള്‍ പദ്ധതികള്‍ തയ്യാറാക്കുന്നുണ്ടെന്നും യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

Top