ബെയ്ജിങ് : ആത്മീയനേതാവായ ദലൈ ലാമയുടെ പിൻഗാമിയെ തിരഞ്ഞെടുക്കാൻ ടിബറ്റിനുള്ള അവകാശം അടിവരയിടുന്ന ബില്ലിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പിട്ടതിനു പിന്നാലെ സൈനികാഭ്യാസ പ്രകടനം നടത്തി ചൈനയുടെ മുന്നറിയിപ്പ്. ടിബറ്റിന്റെ തലസ്ഥാനമായ ലാസയ്ക്കു മുകളിലാണു ചൈന ഹെലികോപ്റ്ററുകൾ പറത്തിയത്. യുഎസ് കൊണ്ടുവന്ന നിയമത്തെ ടിബറ്റ് സ്വാഗതം ചെയ്തിരുന്നു.
യുഎസ് നിയമത്തിന്റെ കൂടി പശ്ചാത്തലത്തിൽ ടിബറ്റിനെ മെരുക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് തുടരുന്ന ശ്രമത്തിന്റെ ഭാഗമാണു ഹെലികോപ്റ്റർ പ്രകടനമെന്നു ന്യൂഡൽഹിയിലെ ചൈനാ നിരീക്ഷകൻ പറഞ്ഞു. ചൈനീസ് പ്രദേശങ്ങളിൽ മതവിശ്വാസങ്ങളെയും ഇതര പാരമ്പര്യങ്ങളെയും ഇല്ലാതാക്കാനുള്ള ശ്രമം കാലങ്ങളായി നടക്കുകയാണ്.