ബെയ്ജിങ്: കോവിഡ് വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനെ അപകടസാധ്യത കുറഞ്ഞ പ്രദേശമായി പ്രഖ്യാപിച്ച് ചൈന.
ചൈനയുടെ സ്റ്റേറ്റ് കൗണ്‍സില്‍ പുറത്തിറക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശമനുസരിച്ച് കഴിഞ്ഞ 14 ദിവസങ്ങളില്‍ പുതുതായി കേസുകളില്ലാത്ത നഗരങ്ങള്‍, ജില്ലകള്‍ എന്നിവയാണ് അപകടസാധ്യത കുറഞ്ഞ പ്രദേശങ്ങളായി തരംതിരിക്കുന്നത്.
50ല്‍ താഴെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങള്‍ ഇടത്തരം അപകടമേഖലയായി കണക്കാക്കും. 50ല്‍ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും വ്യാപനം ശക്തമല്ലാത്ത മേഖലകളും ഇതില്‍ ഉള്‍പ്പെടും.
അതേസമയം, കേന്ദ്രീകൃതമായ വ്യാപനം കണ്ടെത്തുകയും 14 ദിവസത്തിനിടെ 50ലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്യുന്ന പ്രദേശങ്ങള്‍ ഉയര്‍ന്ന അപകട സാധ്യതയുള്ള മേഖലയായാണ് കണക്കാക്കുക.
24 മണിക്കൂറിനിടെ 16 കോവിഡ് കേസുകളാണ് ചൈന ദേശീയ ആരോഗ്യ കമീഷന്‍ സ്ഥിരീകരിച്ചത്. വിശേത്തു നിന്ന് വന്ന 9 പേര്‍ക്കും നാട്ടിലുള്ള ഏഴ് പേര്‍ക്കുമാണ് രോഗബാധ കണ്ടെത്തിയത്. ഇതുവരെ രാജ്യത്ത് മരിച്ചത് 4,632 പേരാണ്. മരണങ്ങളൊന്നും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.