നേപ്പാൾ അതിർത്തിക്കടുത്ത് ശക്തമായ ഭൂചലനം; 5.9 തീവ്രത രേഖപ്പെടുത്തി,ആളപായമില്ല

ടിബറ്റ്‌: ചൈനയുടെ ഹിമാലയന്‍ പ്രദേശമായ ടിബറ്റിലെ നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്ന് ശക്തമായ ഭൂചലനം. റിക്ടര്‍സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ 9.33 ന് എവറസ്റ്റ് കൊടുമുടിക്ക് സമീപം സിഗാസെയില്‍ തിന്‍ഗ്രി കൗണ്ടിയിലാണ് ഭൂചലനം റിപ്പോര്‍ട്ട് ചെയ്തത്.

ഭൂചനത്തിന്റെ പ്രകമ്പനങ്ങള്‍ നേപ്പാള്‍ തലസ്ഥാന നഗരമായ കാഠ്മണ്ഡുവിലും സമീപ ജില്ലകളിലും അനുഭവപ്പെട്ടു.

അതേസമയം,സംഭവത്തില്‍ ആളപായങ്ങളോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നുംകൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനായി കൗണ്ടി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഗ്രാമങ്ങളിലേക്ക് അയച്ചതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Top