ദോക് ലാം: ദോക് ലാം അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും സംഘാര്‍ഷാവസ്ഥ തുടരുന്ന പശ്ചാത്തലത്തില്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി യുദ്ധത്തിന് തയ്യാറായി നില്‍ക്കുന്നതായി ചൈനീസ് മാധ്യമങ്ങള്‍
ഇന്ത്യ- ചൈന സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് ചൈനീസ് ആര്‍മി സിക്കിം മേഖലയില്‍ ശക്തമായ സൈനിക പരിശീലനങ്ങള്‍ നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.
സിന്‍ജിയാംഗ്, നിങ്ഷിയ, ക്വിങ്ഹായി, സിചുവാന്‍ ആന്‍ഡ് ചാംഗ്കിംഗ് തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന മേഖലയിലായിരുന്നു സൈനിക പരിശീലനം.
ചൈനയുടെ വ്യോമയാന വിഭാഗങ്ങളും , പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ 10 യൂണിറ്റുകളൂം ഈ പരിശീലനത്തില്‍ പങ്കെടുത്തു.
ഫയറിംഗ് ടാങ്കുകകളും, ഫയറിംഗ് മിസൈലുകളും ഉപയോഗിച്ചാണ് സൈനിക പരിശീലനത്തില്‍ വെടി ഉതിര്‍ത്തത്.
സൈനിക പരിശീലനം നടത്തിയെന്ന വാര്‍ത്തയല്ലാതെ ഇത് സംബന്ധിച്ച വ്യകത്മായ കൂടുതല്‍ വിവരങ്ങളൊന്നും ചൈന ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ചൈനയുടെ ഈ പരിശീലനം ഇന്ത്യക്കൊരു മുന്നറിയിപ്പാണെന്നും , ദോക് ലാം വിഷയത്തില്‍ ഇന്ത്യയെപോലെ തന്നെ ചൈനക്കും വ്യക്തമായ തീരുമാനങ്ങള്‍ ഉണ്ടെന്ന് അറിയിക്കാനാണെന്നും മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ടിബറ്റ് സൈനിക കമാന്‍ഡ് 5000 മീറ്റര്‍ ഉയരത്തില്‍ ടിബറ്റിന്റെ സ്വയംഭരണ പ്രദേശമയ പീഠഭൂമിയിലാണ് 11മണിക്കൂര്‍ നീണ്ട പരിശീലനം നടത്തിയത്.