വാഷിങ്ടന്‍ : ദക്ഷിണ ചൈനാക്കടലില്‍ ചൈന നടത്തുന്ന സൈനിക വിന്യാസം ശക്തമായി എതിര്‍ക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാട്ടിസ്.
സിംഗപ്പൂരില്‍ നടക്കുന്ന സുരക്ഷാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മേഖലയില്‍ കൃത്രിമ ദ്വീപുകള്‍ നിര്‍മ്മിക്കുന്നതും മറ്റ് സൈനിക നീക്കങ്ങളും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ചൈനയുടെ ഭാഗത്തുനിന്നും ഇത്തരം നീക്കങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ മേഖലയുടെ സ്ഥിരതയെ ബാധിക്കുമെന്നും മാട്ടിസ് മുന്നറിയിപ്പ് നല്‍കി.
അതേസമയം, ഉത്തരകൊറിയയുടെ മിസൈല്‍, ആണവ പദ്ധതികള്‍ നിയന്ത്രിക്കാന്‍ ചൈന നടത്തുന്ന ശ്രമങ്ങളെ യുഎസ് പ്രതിരോധ സെക്രട്ടറി പുകഴ്ത്തി.