ബെയ്‌ജിംഗ്: ചൈനയിൽ പ്രചരിക്കുന്ന വ്യാജ വാർത്തകകളും, വിവരങ്ങൾ ചോർത്തിയെടുക്കുന്നതും സംബന്ധിച്ച കാര്യങ്ങൾ ജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യുന്നതിനായി പുതിയ വെബ്സൈറ്റ് ആരംഭിച്ച് ചൈനീസ് ആർമി.
കൂടാതെ സാമൂഹ്യ മാധ്യമങ്ങളിൽ ഉദ്യോഗസ്ഥർ നടത്തുന്ന നിയവിരുദ്ധ പ്രവർത്തനങ്ങളും കണ്ടെത്തുക എന്ന ലക്ഷ്യവും സൈന്യത്തിനുണ്ട്.
ഇന്റർനെറ്റ് ഉപയോഗത്തിൽ കൂടുതൽ സുരക്ഷാ ഉറപ്പാക്കാൻ കർശന സെൻസർഷിപ്പ് നിലനിർത്താൻ ചൈന നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്.
ഇതുവഴി രാജ്യത്തിൻറെയും, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും ചരിത്രത്തെയും , സൈന്യത്തിന്റെ പ്രവർത്തനങ്ങളെയും സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ ഓൺലൈൻ വഴി ജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യാൻ കഴിയും.
സർക്കാർ ഉദ്യോഗസ്ഥർ അനധികൃതമായി ഓൺലൈൻ സോഷ്യൽ അക്കൗണ്ടുകൾ തുറന്ന് അനധികൃത വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതും റിപ്പോർട്ട് ചെയ്യാം.
ചൈനയുടെ ഭരണത്തെ സൈബർ അക്രമികളിൽ നിന്നും സംരക്ഷിക്കുകയെന്നതാണ് പുതിയ വെബ്സൈറ്റിലൂടെ സൈന്യം ലക്ഷ്യമിടുന്നത്.