ചൈന ഒപ്ടിക്കല്‍ റിമോട്ട് സെന്‍സിംഗ് ഉപഗ്രഹം വിക്ഷേപിച്ചു

satelite

ബെയ്ജിങ്ങ്: ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതി നടത്തിപ്പിന് വിവരങ്ങള്‍ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെ ചൈന ഒപ്ടിക്കല്‍ റിമോട്ട് സെന്‍സിംഗ് ഉപഗ്രഹം വിക്ഷേപിച്ചു. ചൈനയിലെ ഏറ്റവും വലിയ ഭൗമ നിരീക്ഷണ പദ്ധതിയുടെ ഭാഗമായാണ് ഉപഗ്രഹം വിക്ഷേപിച്ചത്.

CHINA

ഗാവോഫെന്‍ 11 എന്ന ഉപഗ്രഹത്തിന്റെ വിക്ഷേപണം വിജയകരമായിരുന്നുവെന്ന് ഔദ്യോഗിക മാധ്യമങ്ങള്‍ അറിയിച്ചു. വടക്കന്‍ ഷാന്‍സി പ്രവിശ്യയിലെ തായ്വാന്‍ ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നും രാവിലെ 11 മണിക്കാണ് ലോംഗ് മാര്‍ച്ച് 4 ബി എന്ന റോക്കറ്റില്‍ ഘടിപ്പിച്ച്‌ ഉപഗ്രഹം വിക്ഷേപിച്ചത്. ലോംഗ് മാര്‍ച്ചില്‍ ഘടിപ്പിച്ച് ഉപഗ്രഹം വിക്ഷേപിക്കുന്നത് 282 മത്തെ പ്രാവശ്യമാണ്. ഭൂപ്രദേശ സര്‍വ്വേ, നഗര ആസൂത്രണം, റോഡ് നെറ്റ് വര്‍ക്ക് ഡിസൈന്‍,കാര്‍ഷികാവശ്യങ്ങള്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്ക്കാണ് ഗാവോഫെന്‍ ഉപയോഗിക്കുന്നത്.

Top