ഷാങ്ഹായ് : ലോകത്തില്‍ ജനസംഖ്യയുടെ കാര്യത്തില്‍ ഏറ്റവും മുന്നിലുള്ള രാജ്യമാണ് ചൈന. ജസസംഖ്യ വര്‍ദ്ധനവിനെ തുടര്‍ന്ന് നമുക്ക് ഒന്നുമതി എന്ന ആശയം പിന്തുടരാനാണ് ചൈന ജനങ്ങളോട് ആവശ്യപ്പെടുന്നത്.
ചൈനയിലെ ജനസംഖ്യ 2029ഓടെ 144 കോടിയിലെത്തുമെന്നും പിന്നീട് കുറയുമെന്നും റിപ്പോര്‍ട്ട്. ചൈനീസ് സാമൂഹ്യശാസ്ത്ര അക്കാദമിയാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.
2029 വരെ ജനസംഖ്യ ഉയരുമെങ്കിലും 2030 മുതല്‍ കുറയുമെന്നാണ് നിഗമനം. പിന്നീട് 2050 ആകുമ്പോള്‍ 136 കോടിയായി ചുരുങ്ങിയേക്കും. 2065 ആകുമ്പോഴേക്കും 125 കോടിയായി ചുരുങ്ങുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
ജനസംഖ്യവര്‍ദ്ധനവിനെ തുടര്‍ന്ന് ഒറ്റക്കുട്ടി നയമാണ് ചൈനയില്‍ പിന്തുടര്‍ന്ന് പോരുന്നത്. ചൈനീസ് സ്ത്രീകളുടെ സന്താനോല്‍പ്പാദന നിരക്ക് നിലവില്‍ 1.6 ആണ്. ഇത് ഇങ്ങനെ തുടരുകയാണെങ്കില്‍ 2027 മുതല്‍ ചൈനയില്‍ ജനസംഖ്യ കുറഞ്ഞു തുടങ്ങുമെന്നുമാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.