ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ ചൈനീസ് സാന്നിധ്യം ഉണ്ടെന്ന് റിപ്പോര്‍ട്ട്. നാവിക സേനാ മേധാവി കരംബീര്‍ സിംഗാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
നാവിക സേന അതീവ ജാഗ്രത ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി ആറിന് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈന വിമാന വാഹിനി കപ്പലുകള്‍ വിന്യസിച്ചേക്കും എന്ന റിപ്പോര്‍ട്ട് വന്നിരുന്നു. ചൈനീസ് മാരീടൈം സ്റ്റാറ്റര്‍ജി എന്ന പ്രഭാഷണത്തിനിടെ ചീഫ് ഓഫ് സതേണ്‍ നേവല്‍ കമാന്‍റ് വൈസ് അഡ്മിറല്‍ എകെ ചൗളയാണ് ഈ കാര്യം വെളിപ്പെടുത്തിയത്.