‘ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നല്ല രീതിയില്‍ മുമ്പോട്ടു കൊണ്ടു പോകാന്‍ തടസ്സമുണ്ടെങ്കില്‍ ഒഴിവാക്കണം’: ചൈനയോട് അജിത് ഡോവല്‍

ന്യൂഡല്‍ഹി: ഇന്ത്യ – ചൈന അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷം, ചൈന സന്ദര്‍ശിക്കാമെന്ന് ഇന്ത്യ. ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയില്‍ വെച്ച് അജിത് ഡോവലിനെ വാങ് യീ ചൈനയിലേക്ക് ക്ഷണിച്ചിരുന്നു. ഇതിന് മറുപടിയായാണ് അജിത് ഡോവല്‍ ഇക്കാര്യം പറഞ്ഞത്.

ചൈനയും ഇന്ത്യയും തമ്മിലുള്ള ബന്ധം വളരെ പ്രധാനമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം നല്ല രീതിയില്‍ മുമ്പോട്ട് കൊണ്ടുപോകാന്‍ തടസ്സങ്ങളുണ്ടെങ്കില്‍ ഒഴിവാക്കണമെന്നും അജിത് ഡോവല്‍ പറഞ്ഞു.

അതേസമയം അതിര്‍ത്തിയില്‍ കടന്നുകയറിയ മേഖലകളില്‍ നിന്ന് പിന്‍വാങ്ങണമെന്ന് ചൈനയോട് ഇന്ത്യ ആവശ്യപ്പെട്ടു. ചൈനീസ് വിദേശകാര്യമന്ത്രിയുടെ ഇന്ത്യന്‍ സന്ദര്‍ശനം മുന്‍കൂട്ടി പ്രഖ്യാപിക്കാന്‍ ചൈനയ്ക്ക് താല്‍പര്യമില്ലായിരുന്നുവെന്ന് വിദേശകാര്യമന്ത്രി ഡോ. എസ് ജയ് ശങ്കര്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം വ്യക്തമാക്കി.

Top