ബെയ്‌ജിംഗ്: ചൈനയിലെ സിൻജിയാങ് മേഖലയിലെ മലിനീകരണം തടയാൻ പ്രകൃതിദത്ത ഖനനം നിരോധിക്കുന്നു.
ചൈനയിലെ പടിഞ്ഞാറൻ സിൻജിയാങ് മേഖലയിലെ ഖനനങ്ങൾ നിർത്തലാക്കിയതായി അധികൃതർ അറിയിച്ചു.
കഴിഞ്ഞ മൂന്ന് ദശകങ്ങളായി ചൈനയുടെ അതിവേഗ സാമ്പത്തിക വികസനത്തിന്റെ നിർണായക ഘടകമാണ് ഖനന മേഖല.
എന്നാൽ, വ്യക്തമായ നിയന്ത്രണമില്ലാത്തതും, ദുർബലമായ ഖനന രീതിയും കൂടുതൽ മലിനീകരണം ഉണ്ടാക്കുന്നുവെന്നും ,ഇത് ജനങ്ങൾക്ക് ആരോഗ്യപരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്നും കണ്ടെത്തിയായതിനാലാണ് പുതിയ നടപടി.
പരിസ്ഥിതി നിരീക്ഷണം ശക്തിപ്പെടുത്താനുള്ള ദേശീയ പ്രചാരണത്തിന്റെ ഭാഗമായി അൾട്ടൂൺ ദേശീയ പ്രകൃതി സംരക്ഷണ അധികൃതർ നിലവിൽ 69 ഖനന പദ്ധതികൾ നിർത്തലാക്കിയിരിക്കുയാണ്.
46,800 ചതുരശ്രമീറ്റർ റിസർവിലുള്ള എല്ലാ ഖനനങ്ങളും, വംശനാശ ഭീഷണി നേരിടുന്ന ടിബറ്റൻ വൈൻ യാക്, കാട്ടുപോത്ത് എന്നിവയ്ക്ക് ഭീഷണിയാകുന്ന പ്രവർത്തനങ്ങളും നിരോധിക്കും.