ചടയമംഗലത്ത് ചിഞ്ചുറാണി തന്നെ മത്സരിക്കുമെന്ന് കാനം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ചടയമംഗലത്തെ സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള പ്രതിഷേധങ്ങളെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ചടയമംഗലത്ത് ചിഞ്ചുറാണി തന്നെയാണ് സ്ഥാനാര്‍ത്ഥിയെന്ന് കാനം ആവര്‍ത്തിച്ചു. പ്രതിഷേധങ്ങളെ അതിജീവിച്ചാണ് പാര്‍ട്ടി ഇതുവരെ മുന്നോട്ട് പോയതെന്നും കാനം പറഞ്ഞു.

തിരൂരങ്ങാടിയില്‍ സ്വതന്ത്രനെ മത്സരിപ്പിക്കാന്‍ ആലോചന നടക്കുകയാണ്. നാളെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകും. തൃശൂര്‍ നാട്ടികയിലെ സിപിഐ സ്ഥാനാര്‍ത്ഥിക്ക് എതിരായ ചരമ വാര്‍ത്തയില്‍ തൃശൂര്‍ നേതൃത്വം നിയമ നടപടികളിലേക്ക് കടക്കുമെന്നും സദാചാര ബോധത്തിന് ചേര്‍ന്ന നടപടിയല്ല ജന്മഭൂമി ചെയ്തത് എന്നും കാനം വിമര്‍ശിച്ചു.

 

Top