വാഷിംഗ്ടണ്‍: കിഴക്കന്‍ ചൈന കടലിനു മുകളില്‍ നിരീക്ഷണം നടത്തുകയായിരുന്ന യുഎസ് വിമാനത്തെ രണ്ടു ചൈനീസ് പോര്‍ വിമാനങ്ങള്‍ ആകാശമധ്യേ തടഞ്ഞു.
യുഎസ് ഇപി-3 എന്ന വിമാനത്തെയാണ് രണ്ടു ചൈനീസ് പോര്‍ വിമാനങ്ങള്‍ ചേര്‍ന്ന് മാര്‍ഗതടസം സൃഷ്ടിച്ചത്. ഒരു ചൈനീസ് വിമാനം യുഎസ് വിമാനത്തിന് ഏതാണ്ട് 300 അടിയോളം അടുത്തുവരെയെത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഞായാറാഴ്ചയാണ് സംഭവമുണ്ടായത്.
കഴിഞ്ഞ മേയിലും മേഖലയില്‍ നിരീക്ഷണം നടത്തുകയായിരുന്ന യുഎസ് വിമാനത്തിനു ചൈനയുടെ രണ്ട് സുഖോയ്-30 വിമാനങ്ങള്‍ ചേര്‍ന്നു മാര്‍ഗതടസം സൃഷ്ടിച്ചിരുന്നു. തങ്ങളുടെ അതിര്‍ത്തിയോടു ചേര്‍ന്നു യുഎസ് നടത്തുന്ന നിരീക്ഷണപ്പറക്കലിനോടുള്ള അതൃപ്തിയാണു ചൈനയുടെ നടപടിക്കു പിന്നിലെന്നാണ് അനുമാനം.