ബെയ്ജിങ്: പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയോട് വിദഗ്ധ യുദ്ധമുറകള്‍ പരിശീലിക്കാന്‍ ആഹ്വാനം ചെയ്ത് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങ്. പുതിയതായി രൂപം നല്‍കിയ 84 സൈനിക ഘടകങ്ങളോടാണ് പ്രസിഡന്റിന്റെ ആഹ്വാനം. 2.3 മില്യണ്‍ ശക്തിയുള്ള സെന്‍ട്രല്‍ മിലിട്ടിറി കമ്മിഷന്‍ ചെയര്‍മാന്‍ കൂടിയാണ് പ്രസിഡന്റ് ചിന്‍പിങ്.
പുതിയ തരം യുദ്ധത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാനും കൂടുതല്‍ പരിശീലനം നടത്താനും അദ്ദേഹം സൈന്യത്തോട് ആവശ്യപ്പെട്ടു.
ഇലക്ട്രോണിക്സ്, വിവര സാങ്കേതികത, വ്യോമയുദ്ധം തുടങ്ങിയവയുമായി ബന്ധപ്പെട്ട യുദ്ധമുറകള്‍ക്ക് ഊന്നല്‍ നല്‍കാനാണ് ചൈനീസ് പ്രസിഡന്റ് ആവശ്യപ്പെട്ടതെന്നും ചൈനീസ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.