chines, south korea, neucler

ഉത്തരകൊറിയ: ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിനുശേഷം ഉത്തരകൊറിയ ദീര്‍ഘദൂര മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങുന്നെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ ആണവ പരിപാടികളിലെ ചര്‍ച്ചകള്‍ക്കായി ചൈനീസ് പ്രതിനിധി സംഘം ഉത്തരകൊറിയയിലെത്തി. അമേരിക്കന്‍ ദക്ഷിണകൊറിയന്‍ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് ചൈനീസ് സംഘത്തിന്റെ ഉത്തരകൊറിയന്‍ സന്ദര്‍ശനമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉത്തരകൊറിയന്‍ ആണവപരിപാടികളിലെ ചര്‍ച്ചകള്‍ക്ക് സംഘം നേതൃത്വം നല്‍കുമെന്നാണ് പറയുന്നതെങ്കിലും വിഷയത്തില്‍ ചൈനീസ് സര്‍ക്കാര്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

അമേരിക്കയാണ് ഉത്തരകൊറിയ ദീര്‍ഘദൂര മിസൈല്‍ പരീക്ഷിക്കാനൊരുങ്ങുന്നെന്ന ആരോപണം നടത്തിയത്. ആരോപണത്തെ ഐക്യരാഷ്ട്രസഭയും തള്ളിക്കളഞ്ഞിട്ടില്ല. ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തരകൊറിയക്കെതിരെ അന്താരാഷ്ട്ര പ്രതിഷേധം ഉയരുന്ന സാഹചര്യം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ചൈനീസ് സംഘത്തിന്റെ ഈ സന്ദര്‍ശനം ഏറെ പ്രതീക്ഷയോടെയാണ് ലോകരാഷ്ട്രങ്ങള്‍ കാണുന്നത്.

Top