ലാറ്റിന്‍ അമേരിക്കയെ വ്യാപാര തര്‍ക്കത്തിലേക്ക് വലിച്ചിഴക്കരുത് ; മുന്നറിയിപ്പുമായി ചൈന

trumph

ബെയ്ജിങ്‌: ലാറ്റിന്‍ അമേരിക്കയെ വ്യാപാര തര്‍ക്കത്തിലേക്ക് കൊണ്ടുപോകരുതെന്ന് മുന്നറിയിപ്പ് നല്‍കി ചൈനീസ് അംബാസിഡര്‍. ലാറ്റിനമേരിക്കയെ ഇത്തരത്തില്‍ വ്യാപാര തര്‍ക്കത്തിലേക്ക് വലിച്ചിഴക്കുന്നത് അനാദരവാണെന്നാണ് ചൈനീസ് അംബാസിഡര്‍ പറയുന്നത്.

എന്നാല്‍ ലോകത്തിലെ മികച്ച രണ്ട് സമ്പദ്‌വ്യവസ്ഥകള്‍ തമ്മിലുള്ള വ്യാപാര സാദ്ധ്യത വര്‍ദ്ധിപ്പിക്കുവാന്‍ ഇതിന് സാധ്യതയുണ്ടെന്നാണ് റോയിട്ടേഴ്‌സ് വ്യക്തമാക്കുന്നത്. ലാറ്റിന്‍ അമേരിക്കയുമായി വ്യാപാരബന്ധം പുലര്‍ത്താനും എന്നാല്‍ ബെയ്ജിങ്ങുമായി ഇത്തരത്തിലൊരു ബന്ധം നിലനിര്‍ത്താതിരിക്കുവാനും യുഎസ് ശ്രമിക്കുന്നതായും അംബാസിഡര്‍ ജിയ ഗൈഡ് പറഞ്ഞു.

അമേരിക്കയുമായുള്ള വ്യാപാര യുദ്ധം ചൈന ആഗ്രഹിക്കുന്നില്ലെന്നും, വ്യാപാര യുദ്ധം ആഗോള വ്യാപാരത്തെ ബാധിക്കുമെന്നും ജിയ വ്യക്തമാക്കി. യുഎസില്‍ നിന്നും ചൈന സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നില്ലെങ്കില്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യും. ഒരു പക്ഷേ ഇത് ചൈനയും അമേരിക്കയും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അംബാസിഡര്‍ കൂട്ടിച്ചേര്‍ത്തു.

Top