ബെയ്ജിങ്: ഇന്ത്യയും ചൈനയും തമ്മിലുള്ള ദോക് ലാം അതിര്‍ത്തി തര്‍ക്കങ്ങള്‍ക്ക് യാതൊരുവിധ ശമനവും ഇതുവരെ ഉണ്ടായിട്ടില്ല. ശക്തമായ രീതിയില്‍ ഇരു രാജ്യങ്ങളും പോരാടാന്‍ തയാറെടുക്കുകയാണ്.
ഈ സാഹചര്യത്തിലാണ് ലഡാക്കില്‍ എല്‍എസി(ലൈന്‍ ഓഫ് ആക്ച്വുല്‍ കണ്‍ട്രോള്‍)ക്കു സമീപം ചൈന പുതിയ പാലത്തിന്റെ നിര്‍മാണം ആരംഭിച്ചിരിക്കുന്നത്.
അതേസമയം ചൈനീസ് സുരക്ഷാ ഏജന്‍സികള്‍ വളരെ ദൃഢമാണെന്നും , പാലം നിര്‍മിക്കുന്നതിന് നരേന്ദ്രമോഡി ഭരണഘടന ഉടനടി എതിര്‍പ്പ് പ്രകടിപ്പിക്കണമെന്നും ലഡാക് ഓട്ടോണമസ് ഹില്‍ ഡവലപ്‌മെന്റ് കൗണ്‍സില്‍ ചീഫ് എക്‌സിക്യൂട്ടീവ് കൗണ്‍സിലര്‍ ഡോ. സോണാല്‍ ദാവ ലോപോ അറിയിച്ചു.
ഇന്ത്യ, ചൈന, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തികള്‍ സംഗമിക്കുന്ന തന്ത്രപ്രധാന സ്ഥലമാണ് ദോക് ലാം.
അതിര്‍ത്തിയിലെ സിക്കിം മേഖലയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ദോക് ലാം പ്രദേശത്ത് ചൈനീസ് സൈന്യം റോഡ് നിര്‍മ്മിക്കാന്‍ ആരംഭിച്ചതോടെയാണ് ദോക് ലാം പ്രശ്‌നങ്ങള്‍ക്ക് ആരംഭം കുറിക്കുന്നത്.
രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണിയായ ദോക് ലാമിലെ ചൈനയുടെ റോഡ് നിര്‍മ്മാണത്തിനോട് ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലന്നാണ് ഇന്ത്യയുടെ പ്രഖ്യാപിത നയം.
ഒന്നര മാസത്തോളമായി അതിര്‍ത്തിയില്‍ തുടരുന്ന സംഘര്‍ഷം ഇപ്പോള്‍ കൂടുതല്‍ വഷളായ സാഹചര്യത്തില്‍ ലോക രാഷ്ട്രങ്ങളും ആശങ്കയോടെയാണ് സ്ഥിതിഗതികളെ നോക്കി കാണുന്നത്.
തങ്ങളുടേതെന്ന് ചൈന അവകാശപ്പെടുന്ന സ്ഥലത്ത് ഇന്ത്യന്‍ സേന നിലയുറപ്പിക്കുന്നത് അന്താരാഷ്ട്ര തലത്തില്‍ തന്നെ ചൈനക്ക് തിരിച്ചടിയായതും ചൈനയെ പ്രകോപിപ്പിച്ച ഘടകമാണ്.
നിലവിലെ സാഹചര്യത്തില്‍ എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കുമെന്ന സ്ഥിതിയാണ് അതിര്‍ത്തിയില്‍.