ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ സംഘര്‍ത്തില്‍ ചൈനീസ് സൈന്യമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി കമാന്‍ഡിങ് ഓഫിസര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ചൈന. ഇന്ത്യ ചൈന അതിര്‍ത്തിയില്‍ കഴിഞ്ഞ ആഴ്ച നടത്തിയ സൈനികതല ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചതെന്നാണ് സൂചന. തിങ്കളാഴ്ച, ലഫ്. ജനറല്‍ തലത്തിലുള്ള യോഗം നടക്കുന്നതിനിടയിലാണ് വാര്‍ത്ത പുറത്തുവരുന്നത്. അതിര്‍ത്തിയില്‍ ചൈനയുടെ ഭാഗത്തുള്ള മോള്‍ഡോയിലെ മീറ്റിങ് പോയിന്റിലാണ് യോഗം നടക്കുന്നത്.
ഗല്‍വാനില്‍ നടന്ന ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. എന്നാല്‍ സംഘട്ടനത്തില്‍ ആകെ എത്ര സൈനികര്‍ കൊല്ലപ്പെട്ടെന്ന് വ്യക്തമാക്കിയിട്ടില്ല. നിരവധി ജവാന്മാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 40ഓളം ചൈനീസ് സൈനികര്‍ കൊല്ലപ്പെടുകയോ പരുക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് വിവരമെങ്കിലും ഇതു ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ എണ്ണം പുറത്തുവിടാത്തത് ഇന്ത്യന്‍ സര്‍ക്കാരിന് സമ്മര്‍ദ്ദം ഉണ്ടാകാതിരിക്കാനാണെന്നാണ് ചൈനീസ് സര്‍ക്കാരിന്റെ മുഖപത്രമായ ഗ്ലോബല്‍ ടൈംസ് ട്വീറ്റ് ചെയ്തത്. 20ല്‍ കുറഞ്ഞ സംഖ്യയാണ് ചൈന പുറത്തുവിടുന്നതെങ്കില്‍ ഇന്ത്യയ്ക്ക് സമ്മര്‍ദ്ദമേറും. ഇന്ത്യയെക്കാള്‍ കൂടുതല്‍ സൈനികരെ ചൈനയ്ക്ക് നഷ്ടപ്പെട്ടെന്നു കാണിച്ച് ദേശീയവാദികളെ തൃപ്തിപ്പെടുത്താനാണ് ഇന്ത്യയുടെ ശ്രമമെന്നും ഗ്ലോബല്‍ ടൈംസ് ആരോപിച്ചു.