ബെയ്‌ജിംഗ് : മൂത്രശങ്ക സഹിക്കാൻ കഴിയാതെ ലിഫ്റ്റിന്റെ കൺട്രോൾ പാനലിൽ മൂത്രമൊഴിച്ച കുട്ടിയുടെ വീഡിയോ വൈറലാകുന്നു. തെക്കുപടിഞ്ഞാറൻ ചൈനയിലാണ് ഈ സംഭവം നടന്നത്.
ലിഫ്റ്റിൽ കയറിയപ്പോൾ മൂത്രമൊഴിക്കാൻ തോന്നിയ കുട്ടി ലിഫ്റ്റിന്റെ കൺട്രോൾ പാനലിൽ മൂത്രമൊഴിക്കുകയായിരുന്നു. എന്നാൽ കുട്ടിയ്ക്ക് പണികിട്ടിയത് പിന്നീടാണ്. കൺട്രോൾ പാനലിന്റെ പ്രവർത്തനം നിലക്കുകയും കുട്ടി ലിഫ്റ്റിൽ കുടുങ്ങുകയും ചെയ്തു. തുടർന്ന് ലിഫ്റ്റ് ടെക്‌നിഷ്യൻസ് എത്തി കുട്ടിയ പുറത്തിറക്കുകയായിരുന്നു.
ഈ കാര്യങ്ങളെല്ലാം ലിഫ്റ്റിലെ ക്യാമറ പകർത്തിയിരുന്നു. ഞായറാഴ്ച ഈ വീഡീയോ സോഷ്യൽ മീഡിയയിൽ പൊതുജന സംരക്ഷണ മന്ത്രാലയമാണ് പോസ്റ്റുചെയ്തത്.
ചൈനീസ് സോഷ്യൽ മീഡിയയിൽ വ്യാപകമായി ഈ വീഡിയോ വൈറലായിരിക്കുയാണ് ഇപ്പോൾ.കുട്ടിയുടെ മാതാപിതാക്കളിൽ നിന്ന് ലിഫ്റ്റിന്റെ കൺട്രോൾ പാനൽ ശരിയാക്കാൻ പണം ഈടാക്കണമെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്.
കഴിഞ്ഞ വർഷം കിഴക്കൻ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ ഇവുവിൽ ഒരു ആറ് വയസുകാരൻ കൺട്രോൾ പാനലിൽ മൂത്രമൊഴിച്ചതിനെ തുടർന്ന് ലിഫ്റ്റിൽ കുടുങ്ങിയിരുന്നു. അതേസമയം കുട്ടിയുടെയോ മാതാപിതാക്കളുടെയോ പേരിൽ എന്തെങ്കിലും നടപടി സ്വീകരിക്കുമോയെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.
റിപ്പോർട്ട് : രേഷ്മ പി.എം