മോസ്‌കോ: ഭീകരതയ്‌ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് ഫിലിപ്പീന്‍സിന് പിന്തുണയറിയിച്ച് ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യീ.
ഫിലീപ്പിന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡുട്ടെര്‍ട്ടിനെ ഇക്കാര്യമറിയിച്ചെന്നും വാംഗ് യീ പറഞ്ഞു. ഭീകരതയെ തുടച്ചു നീക്കാനുള്ള ഫിലിപ്പീന്‍സിന്റെ നീക്കങ്ങള്‍ക്ക് മറ്റ് രാജ്യങ്ങളും പിന്തുണ നല്‍കണമെന്നും ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കലാപത്തെത്തുടര്‍ന്ന് ഫിലിപ്പീന്‍സിനെ രക്ഷിക്കാന്‍ ബെയ്ജിംഗ് തയ്യാറാകുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
മനിലയിലെ ASEAN ഫോറം പോലുള്ള വലിയ അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമുകളില്‍ പിന്തുണയുള്ള പ്രസ്താവനകള്‍ നടത്തേണ്ട ആവശ്യം മന്ത്രി എടുത്തുപറയുകയും ചെയ്തു.
കഴിഞ്ഞ ദിവസം ഫിലിപ്പീന്‍സിന് പിന്തുണയുമായി റഷ്യയും രംഗത്തെത്തിയിരുന്നു. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് ആണ് ഫിലിപ്പീന്‍സിനെ പിന്തുണയ്ക്കുമെന്നറിയിച്ച് രംഗത്തെത്തിയത്.