ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ പ്രസ്താവന അനുസരിച്ച് ലഡാക്കില്‍ ഏറ്റുമുട്ടല്‍ നടക്കുന്നത് ചൈനയുടെ സ്ഥലത്താണെന്ന വാദവുമായി ചൈനീസ് മാധ്യമപ്രവര്‍ത്തകന്‍. സിജിടിഎന്‍ ന്യൂസ് പ്രൊഡ്യൂസറായ ഷെന്‍ ഷിവേ ആണ് ഈ അവകാശവാദവുമായി രംഗത്തെത്തിയത്.
മറ്റ് പലരും ഇത്തരത്തിലുള്ള അവകാശവാദം ഉന്നയിക്കുന്നുണ്ട്. സര്‍വകകഷി യോഗത്തില്‍ ലഡാക്കിലെ ഇന്ത്യന്‍ ഭൂമിയില്‍ പുറത്തു നിന്നുള്ള ഒരാളും ഇല്ല എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവിച്ചത്. ഈ പ്രസ്താവന സൂചിപ്പിക്കുന്നത് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ ചൈനയുടെ സ്ഥലത്താണ് നടക്കുന്നത് എന്നാണ്
അതേസമയം, പ്രസ്താവന കൊണ്ട് പ്രധാനമന്ത്രി ഉദ്ദേശിച്ചത് ആ സമയത്ത് ഇന്ത്യന്‍ ഭൂമിയില്‍ പുറത്തു നിന്നുള്ള ആരും ഇല്ല എന്നാണെന്ന് പിന്നീട് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. സൈനികരുടെ ധീരത കൊണ്ട് ആ സമയത്ത് പുറത്തു നിന്നുള്ള ഒരാള്‍ പോലും ഇന്ത്യന്‍ അധീന പ്രദേശത്ത് ഇല്ലെന്നാണ് പ്രധാനമന്ത്രി നിരീക്ഷിച്ചത്. 16 ബീഹാര്‍ റെജിമെന്റിലെ സൈനികരുടെ ജീവത്യാഗം ചൈനയുടെ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു. പ്രസ്താവനയില്‍ പറയുന്നു.
“No outsider was inside #Indian territory in #Ladakh.” said Prime Minister Narendra Modi @PMOIndia on an all- party meet called by him on Friday.
The statement illustrates that the incidents were happened in Chinese territory. #IndiaChinaFaceOff ???? #China #India pic.twitter.com/391IFxCTa0— Shen Shiwei沈诗伟 (@shen_shiwei) June 20, 2020