കൊവിഡിനെ തുരത്താന്‍ വാക്‌സിന്‍ കണ്ടെത്തിയെന്ന് ചൈനീസ് ലബോറട്ടറി

ബെയ്ജിങ്: ലോകരാജ്യങ്ങളെ പ്രതിസന്ധിയിലേക്കാഴ്ത്തി പടര്‍ന്ന് പിടിക്കുന്ന കൊവിഡ് എന്ന മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലാണ് വിവിധ രാജ്യങ്ങളിലെ ഗവേഷകര്‍. കൊവിനെ തുരത്താന്‍ പുതിയ മരുന്നുകള്‍ കണ്ടുപിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് പല പരീക്ഷണശാലകളും. എന്നാല്‍ അതിനിടെ കൊറോണ വൈറസിനെതിരായി വാക്‌സിന് കണ്ടെത്തിയെന്ന് അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ചൈനീസ് ലബോറട്ടറി.

ചൈനയിലെ പ്രസിദ്ധമായ പീക്കിങ് സര്‍വകലാശാലയില്‍ വികസിപ്പിച്ച മരുന്നിന് കോവിഡ് രോഗം ഭേദമാക്കാനും ഹ്രസ്വകാലത്തേക്ക് പ്രതിരോധ ശക്തി നല്‍കാനും കഴിയുമെന്നാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. മൃഗങ്ങളില്‍ നടത്തിയ മരുന്നു പരീക്ഷണം വിജയകരമായിരുന്നുവെന്ന് സര്‍വകലാശാലയിലെ ബെയ്ജിങ് അഡ്വാന്‍സ്ഡ് ഇന്നവേഷന്‍ സെന്റര്‍ ഫോര്‍ ജെനോമിക്സ് ഡയറക്ടര്‍ സണ്ണെ ഷി പറഞ്ഞു. നിഷ്‌ക്രിയമാക്കിയ ആന്റിബോഡി ഉപയോഗിച്ചുള്ള മരുന്ന് എലികളില്‍ കുത്തിവച്ചപ്പോള്‍ അഞ്ചു ദിവസത്തിനു ശേഷം വൈറല്‍ ലോഡ് ഗണ്യമായി കുറഞ്ഞുവെന്ന് സണ്ണെ ഷി പറഞ്ഞു.

മരുന്നിനു ഗുണമുണ്ടെന്നാണ് ഇതു സൂചിപ്പിക്കുന്നത്. കൊവിഡ് രോഗമുക്തി നേടിയ 60 പേരുടെ രക്തത്തില്‍നിന്നു വേര്‍തിരിച്ച ആന്റിബോഡി ഉപയോഗിച്ചാണു മരുന്നു നിര്‍മിച്ചിരിക്കുന്നത്. ഈ മരുന്ന് ഉപയോഗിച്ചാല്‍ രോഗം ഭേദമാകാനുള്ള കാലയളവ് കുറയുമെന്നും സെല്‍ എന്ന ശാസ്ത്രമാസിക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം തന്നെ മരുന്ന് വിപണിയിലെത്തും. ശൈത്യകാലത്ത് വൈറസ്ബാധ തടയാന്‍ ഇത് ഏറെ ഉപകാരപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു.

Top