ഹരാരെ: ചൈനയിൽ നിന്ന് ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന ഗർഭനിരോധന ഉറകൾ വളരെ ചെറുതാണെന്ന് സിംബാവെ ആരോഗ്യ മന്ത്രി ഡേവിഡ് പരിരേനിയത്വ. തലസ്ഥാന നഗരിയായ ഹാരാരെയിൽ എച്ച്ഐവി, എയ്ഡ്സ് ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായി നടത്തിയ പരിപാടിയിലാണ് ആരോഗ്യ മന്ത്രി ഈക്കാര്യം വ്യക്തമാക്കിയത്.
തെക്കൻ ആഫ്രിക്കയിൽ എച്ച് ഐ വി ബാധിതരുടെ എണ്ണം കൂടുതലാണ്. അതിനാൽ ഞങ്ങൾ ഗർഭനിരോധന ഉറകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നുണ്ട്. പക്ഷേ അവയുടെ നിർമ്മാണം ആഫ്രിക്കൻ രാജ്യങ്ങളിലില്ല. അതിനാൽ ചൈനയിൽ നിന്നാണ് ഗർഭനിരോധനങ്ങൾ ഇറക്കുമതി ചെയ്യുന്നതെന്നും അവ വളരെ ചെറുതാണെന്ന് പലരും പരാതി പറയുന്നതായും ആരോഗ്യ മന്ത്രി പറഞ്ഞു.
സിംബാവെ കമ്പനികൾ ഇറക്കുമതിയെ ആശ്രയിക്കുന്നതിനെക്കാൾ കോണ്ടം നിർമ്മിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യ മന്ത്രിയുടെ അഭിപ്രായത്തെ തുടർന്ന് ചൈനീസ് ഗർഭനിരോധന ഉറ നിർമ്മാണ കമ്പനികൾ ഉത്പന്നങ്ങളിൽ മാറ്റംവരുത്താൻ തുടങ്ങുയെന്ന് കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
സബ് സഹാറൻ ആഫ്രിക്കയിലെ എച്ച്ഐവി,എയ്ഡ്സ് ബാധിച്ച രാജ്യങ്ങളിൽ ഒന്നാണ് സിംബാവെ. രാജ്യത്തെ 13.5 ശതമാനം ആളുകളും വൈറസ് ബാധിതരാണ്. അണുബാധയുടെ വ്യാപനത്തെ പരിമിതപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന മാർഗം കോണ്ടം ആണ്. ലോകത്ത് ഏറ്റവും കൂടുതൽ കോണ്ടം കയറ്റുമതി ചെയ്യുന്ന ആദ്യത്തെ 5 രാജ്യങ്ങളിൽ ഒന്നാണ് സിംബാവെയെന്ന് പ്രദേശിക വൃത്തങ്ങൾ പറയുന്നു.
നാഷണൽ ഹെൽത്ത് ആന്റ് ഫാമിലി പ്ലാനിങ് കമ്മീഷന്റെ അഭിപ്രായപ്രകാരം ചൈന ലോകത്തിലെ ഏറ്റവും വലിയ കോണ്ടം നിർമാതാക്കളിലൊന്നാണ്. 300 ഓളം കോണ്ടം ഉത്പാദകരാണ് ചൈനയിൽ ഉള്ളത്. ഓരോ വർഷവും 3 ബില്ല്യൻ ഗർഭനിരോധന ഉറകളാണ് ചൈന ഉൽപ്പാദിപ്പിക്കുന്നത്.