തായ്‌വാന് ചുറ്റും ചൈനയുടെ സൈനികാഭ്യാസം

തായ്‌വാന്‍ : തായ്‌വാനെ വീണ്ടും സുരക്ഷാഭീഷണിയിലാക്കി ചൈന. 103 ചൈനീസ് യുദ്ധവിമാനങ്ങള്‍ കണ്ടെത്തിയതായി തായ്‌വാന്‍  പ്രതിരോധ മന്ത്രാലയം അറിയിച്ചു.  സെപ്തംബര്‍ 17-നും 18-നും ഇടയില്‍ തായ്‌പേയ് ദ്വീപിന് ചുറ്റുമായാണ് വിമാനങ്ങള്‍ കണ്ടെത്തിയത്.

ഇത് പ്രദേശത്തുടനീളമുള്ള സുരക്ഷയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നുവെന്ന് മന്ത്രാലയം പറഞ്ഞു. തുടര്‍ന്ന് തായ്‌വാന്‍ ഇറക്കിയ പ്രസ്താവനയില്‍ ബീജിംഗിന്റെ തുടര്‍ച്ചയായുള്ള സൈനിക പ്രവര്‍ത്തനങ്ങള്‍ പ്രാദേശിക സുരക്ഷയെ കൂടുതല്‍ വഷളാക്കുമെന്നും ഇത്തരം ഏകപക്ഷീയമായ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തണമെന്ന് ചൈനയോട് ആവശ്യപ്പെട്ടതായും പറയുന്നു.

കണ്ടെത്തിയ യുദ്ധവിമാനങ്ങളില്‍ 40 എണ്ണം തായ്‌വാനിലെ എയര്‍ ഡിഫന്‍സ് ഐഡന്റിഫിക്കേഷന്‍ സോണില്‍ (എഡിഐസെഡ്) പ്രവേശിച്ചുവെന്നും പറയുന്നു. കൂടാതെ ഒമ്പത് ചൈനീസ് നാവിക കപ്പലുകളും കണ്ടെത്തിയിട്ടുണ്ട്.
യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിനു ശേഷം ലോകം മറ്റെരു യുദ്ദത്തിനു സാക്ഷ്യം വഹിക്കുകയാണെങ്കില്‍ അത് തായ്‌വാനിലായിരിക്കുമെന്നാണ് പറയപ്പെടുന്നത്.

Top