ഇത് മാതൃകാപരം; ഇന്ത്യയിലെ ഇന്റര്‍നെറ്റ് നിരോധനത്തെ അനുകൂലിച്ച് ചൈനീസ് മാധ്യമം

ന്യൂഡൽഹി: ഇന്റർനെറ്റ് റദ്ദാക്കിയ ഇന്ത്യയുടെ നടപടിയെ അനുകൂലിച്ച് ചൈനീസ് മാധ്യമങ്ങൾ. ചൈനീസ് ഔദ്യോഗിക മാധ്യമമായ പീപ്പിൾസ് ഡെയ്‌ലിയിൽ വന്ന ലേഖനത്തിൽ ഇന്ത്യയിലെ ഇന്റര്‍നെറ്റ് നിരോധനത്തെ അനുകൂലിക്കുന്ന പരാമർശം നടത്തിയത്.ഇന്ത്യയുടെ ഇന്റര്‍നെറ്റ് നിയന്ത്രണത്തെ മാതൃകാപരമെന്നാണ് ഈ മാധ്യമത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്.

‘പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭങ്ങളെ നിയന്ത്രിക്കാൻ അസം, മേഘാലയ സംസ്ഥാനങ്ങളിൽ ഇന്ത്യ ഇന്റർനെറ്റ് നിരോധിച്ചിരിക്കുന്നു. സ്വയംഭരണമുള്ള രാജ്യങ്ങളിൽ അടിയന്തരസാഹചര്യങ്ങളെ നേരിടാനുള്ള സ്വാഭാവിക മാർഗ്ഗമായി ഈ നടപടിയെ കാണാം’ എന്നാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജിഹ്വയായ പീപ്പിൾസ് ഡെയ്‌ലിയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പരാമർശിച്ചിരിക്കുന്നത്.

പൗരത്വഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ഇന്ത്യയിലെ വിവിധ ഇടങ്ങളിൽ
ഇന്റര്‍നെറ്റിന് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ തുടങ്ങിയ പ്രതിഷേധം ഇപ്പോൾ രാജ്യവ്യാപകമായി മാറിയിരിക്കുന്നത്. പ്രതിഷേധനത്തിന് പിന്തുണയുമായി രാഷ്ട്രീയ പാർട്ടികളും രംഗത്ത് വന്നതോടെ പ്രതിഷേധത്തിന്റെ ആക്കം കൂട്ടി.

ചെങ്കോട്ട പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചെങ്കോട്ടയുടെ പരിസരത്ത് കൂട്ടം കൂടുന്നതോ യോഗങ്ങൾ നടത്തുന്നതോ മുദ്രാവാക്യങ്ങൾ വിളിക്കുന്നതോ നിരോധിച്ചു.ചെങ്കോട്ടയിലെ നിരോധനാജ്ഞ ലംഘിച്ച യോഗേന്ദ്ര യാദവ്, സീതാറാം യെച്ചൂരി, ഡി രാജ അടക്കം പ്രമുഖ നേതാക്കളെയെല്ലാം അറസ്റ്റ് ചെയ്ത് നീക്കി. പൗരത്വ ബില്ലിനെതിരെ പ്രതിഷേധം നടത്തിയ ജാമിയ മിലിയ വിദ്യാർഥികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡൽഹി പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Top