ഹോങ്കോങ്ങ്: സൈന്യത്തോട് യുദ്ധത്തിന് പൂര്‍ണ സജ്ജരാകാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ ആഹ്വാനം. ഗുവാങ്ഡോങ് പ്രവിശ്യയിലെ സൈനിക ക്യാമ്പില്‍ സന്ദര്‍ശനം നടത്തവെയാണ് പ്രസിഡന്റ് പ്രസിഡന്റ് ഷി ജിന്‍പിങ്ങ് ഇക്കാര്യം പറഞ്ഞതെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വിശ്വസ്തരും ശുദ്ധരും കൂറുള്ളവരുമാകുക എന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി മറൈന്‍ കോര്‍പ്സിന്റെ പരിശോധനക്കിടെ, അതീവ ജാഗ്രത പാലിക്കാന്‍ അദ്ദേഹം സൈനികരോട് ആവശ്യപ്പെട്ടു. 1980ല്‍ വിദേശ മൂലധനം ആകര്‍ഷിക്കുന്നതിനായി സ്ഥാപിതമായ ഷെന്‍ഷെന്‍ സ്പെഷല്‍ എകണോമിക് സോണിന്റെ 40-ാം വാര്‍ഷികത്തില്‍ സംസാരിക്കാനായിരുന്നു പ്രസിഡന്റ് മേഖലയിലെത്തിയത്.