ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ മേസുവിന്റെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ എം8സിയെ വിപണിയിലെത്തിച്ചു. 720X1440 പിക്‌സല്‍സ് റെസലൂഷനുള്ള 5.45 ഇഞ്ച് ടച്ച് സ്‌ക്രീനും 1.4 ജിഗാഹെര്‍ട്‌സ് ക്വാഡ് കോര്‍ പ്രോസസ്സറും ഫോണിലുണ്ട്. 2 ജി.ബി റാം ഫോണിന് കരുത്തു പകരുന്നു. 16 ജി.ബി ഇന്റേണല്‍ മെമ്മറിയുള്ള ഈ മോഡലിനെ എക്‌സ്റ്റേണല്‍ മെമ്മറി കാര്‍ഡ് ഉപയോഗിച്ച് 128 ജി.ബി വരെ ഉയര്‍ത്താനാകും.
4ജി ഫോണായ എം8സിയില്‍ വൈഫൈ, ജി.പി.എസ്, ബ്ലൂടൂത്ത് ഉള്‍പ്പടെ നിരവധി കണക്ടിവിറ്റി സംവിധാനവും കമ്പനി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കൂടാതെ പ്രോക്‌സിമിറ്റി സെന്‍സര്‍, ആക്‌സിലോമീറ്റര്‍, ആംബിയന്റ് സെന്‍സര്‍ എന്നിവയുമുണ്ട്.
16 മെഗാപിക്‌സലിന്റെ പിന്‍ കാമറയും 8 മെഗാപിക്‌സല്‍ മുന്‍ കാമറയും മികച്ച ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിവുള്ളതാണ്. ആന്‍ഡ്രോയിഡ് അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് 140 ഗ്രാമാണ് ഭാരം. 3070 മില്ലീ ആംപെയറിന്റെ ബാറ്ററി ശേഷിയുമുണ്ട്.