ഇന്ത്യന്‍ സൈനികരെ ചൈനീസ് പട്ടാളം ആക്രമിച്ചത് പ്രാകൃതമായ രീതിയില്‍

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ ഗല്‍വാനില്‍ ഇന്ത്യന്‍ സൈനികരെ ചൈനീസ് പട്ടാളം പ്രാകൃതമായ രീതിയിലാണ് കൊലപ്പെടുത്തിയതയെന്ന് റിപ്പോര്‍ട്ട്. വീരമൃത്യു വരിച്ച 20 പേരില്‍ 17 പേര്‍ക്ക് മുഖത്തുള്‍പ്പെടെ ആഴത്തില്‍ മുറിവേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മൂന്ന് പേരുടെ മുഖം തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയില്‍ വികൃതമാക്കി.

വീരമൃത്യു വരിച്ച കേണല്‍ ബി. സന്തോഷ് ബാബുവിന്റെയും മറ്റു രണ്ടു പേരുടെയും മുഖത്ത് പരുക്കുകളില്ല. ഇവരുടെ തലയ്ക്കു പിന്നില്‍ ഭാരമേറിയ ഇരുമ്പ് ദണ്ഡുകൊണ്ട് അടിയേറ്റതിന്റെ ക്ഷതമുണ്ട്. സന്തോഷിന്റെയുള്‍പ്പെടെ 16 പേരുടെ മൃതദേഹം ഗല്‍വാന്‍ നദിയില്‍ നിന്നാണു ലഭിച്ചത്. ആക്രമിച്ച ശേഷം ഇവരെ നദിയിലേക്കു തള്ളിയിട്ടെന്നാണ് സൂചന. ഇരുപതില്‍ 12 പേരുടെയും മരണം സംഭവിച്ചത് നദിയില്‍ വീണ് കൊടും തണുപ്പേറ്റാണ്.

Top