ചങ്അ 5 ചന്ദ്രനില്‍ ഇറക്കി; ഇനി സാമ്പിള്‍ ശേഖരിച്ച് ഭൂമിയിലേക്ക്

ബെയ്ജിംഗ്: ചൈന വിക്ഷേപിച്ച ബഹിരാകാശ പേടകം ചന്ദ്രോപരിതലത്തില്‍ വീണ്ടും വിജയകരമായി ഇറങ്ങി. ചങ്ങ്അ 5 ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്തതായി ചൈനീസ് സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. ഇത് മൂന്നാം തവണയാണ് ചൈന ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുന്നത്. ചന്ദ്രനിലെ മോണ്‍സ് റൂംകര്‍ മേഖലയില്‍ ലാന്‍ഡ് ചെയ്ത ചങ്ങ്അ 5 ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച ശേഷം ഭൂമിയിലേക്ക് മടങ്ങും. അടുത്ത ദിവസങ്ങളില്‍ തന്നെ ചങ്ങ്അ 5 മടക്കയാത്ര ആരംഭിക്കുമെന്നാണ് ചൈനയില്‍ നിന്ന് വരുന്ന റിപ്പോര്‍ട്ട്.

വിജയകരമായി ദൗത്യം പൂര്‍ത്തിയാക്കാനായാല്‍ ചന്ദ്രനില്‍ നിന്ന് സാമ്പിള്‍ തിരികെയെത്തിച്ച മൂന്നാമത്തെ രാജ്യമായി ചൈന മാറും. ഇതിന് മുമ്പ്, അമേരിക്കയും സോവിയറ്റ് യൂണിയനും മാത്രമാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. അവസാനമായി സോവിയറ്റ് യൂണിയന്റെ ലൂണ 24 ആണ് ചന്ദ്രനിലെ മണ്ണ് ഭൂമിയിലെത്തിച്ചത്.

Top