ബെയ്ജിങ്: സിക്കിമിലെ അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ചൈനീസ് സൈന്യം.
1962ലെ യുദ്ധത്തില്‍ ഇന്ത്യ നേരിട്ട തിരിച്ചടിയില്‍ നിന്ന് പാഠം ഇനിയും പഠിക്കേണ്ടതുണ്ടെന്നും തങ്ങളുടെ ഭാഗത്ത് റോഡ് നിര്‍മിക്കാനാണ് ചൈനീസ് സൈന്യം സിക്കിം സെക്ടറില്‍ എത്തിയതെന്നും ചൈന ആരോപിച്ചു.
ആ പ്രദേശം ഭൂട്ടാന്റെ ഭാഗമല്ലെന്ന് അറിയിച്ച ചൈന അതിര്‍ത്തി തര്‍ക്കം അവസാനിപ്പിക്കാന്‍ ഇന്ത്യന്‍ സൈന്യത്തെ ആദ്യം സംഘര്‍ഷ സ്ഥലത്തുനിന്ന് പിന്‍വലിക്കണമെന്ന ആവശ്യവും മുന്നോട്ടുവച്ചു.
ഇന്ത്യന്‍ സൈന്യം ചൈനയേയും പാകിസ്ഥാനെയും നേരിടാന്‍ സജ്ജമാണെന്ന കരസേന തലവന്‍ ബിപിന്‍ റാവത്തിന്റെ പ്രസ്താവനയാണ് ചൈനയെ പ്രകോപിപ്പിച്ചത്.