ചൈനീസ് വാക്സിന്‍ മൂന്നാംഘട്ട പരീക്ഷണം ആരംഭിച്ച് അര്‍ജന്റീന

ബ്യുണസ് ഐറിസ്: കോവിഡ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം ആരംഭിച്ച് അര്‍ജന്റീനയും. ചൈനയില്‍ വികസിപ്പിച്ചെടുത്ത വാക്സിന്‍ ആണ് പരീക്ഷണത്തിനായി ഉപയോഗിക്കുന്നത്. സര്‍ക്കാര്‍ അനുമതി ലഭിച്ചതിന് പിന്നാലെയാണ് രാജ്യത്ത് ചൈനീസ് വാക്സിന്‍ പരീക്ഷണം ആരംഭിച്ചത്.

യുഎഇ, പെറു, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളില്‍ ചൈനീസ് വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിന് നേരത്തെ അനുമതി ലഭിച്ചിരുന്നു. ചൈന നാഷണല്‍ ബയോടെക് ഗ്രൂപ്പാണ് വാക്‌സിന്റെ നിര്‍മാതാക്കള്‍. ചൈന ആയിരക്കണക്കിന് ആളുകളില്‍ മൂന്നാംഘട്ട വാക്‌സിന്‍ പരീക്ഷണം നടത്തുന്നതിന്റെ ഭാഗമായാണ് വിവിധ രാജ്യങ്ങളെ പങ്കെടുപ്പിക്കുന്നത്.

അതേസമയം, ബ്രിട്ടനിലെ ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിക്കുന്ന വാക്സിനിലും അര്‍ജന്റീന വലിയ പ്രതീക്ഷ വെയ്ക്കുന്നുണ്ട്. ഈ വാക്സിന്‍ പരീക്ഷണം വിജയിച്ചാല്‍ അര്‍ജന്റീനയും മെക്സിക്കോയും ചേര്‍ന്ന് ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്കാവശ്യമായ വാക്സിന്‍ ഉത്പാദിപ്പിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

Top