ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഇസ്ലാമാബാദിൽ ചൈനീസ് യുവതി കള്ളന്മാരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ഇസ്ലാമാബാദിൽ വാടകയ്ക്ക് താമസിച്ചിരുന്ന ചൈനീസ് വംശജരുടെ വീടിനുളിൽ 3 കവര്‍ച്ചക്കാർ നടത്തിയ ആക്രമണത്തിലാണ് ചൈനീസ് യുവതിയ്ക്ക് വെടിയേറ്റത്. ചൈനീസ് എംബസിയെ ഉദ്ദരിച്ച് പീപ്പിൾസ് ഡെയ്ലിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ മാസം പാക്കിസ്ഥാനിലെ ചൈനീസ് പൗരന്മാരെല്ലാം ജാഗ്രത പുലർത്തണമെന്നും,ചൈനക്കാർക്ക് നേരെ ഭീകര ആക്രമണങ്ങൾ ഉണ്ടാകുമെന്നും ചൈന എംബസി മുന്നറിയിപ്പ് നൽകിയിരുന്നു. കണക്കുകൾ പ്രകാരം പാക്കിസ്ഥാനിൽ 400,000 ചൈനീസ് വംശജർ താമസിക്കുന്നുണ്ട്.