ചൈന: പരമ്പരാഗതമായ രീതിയില്‍ വൈന്‍ ഉണ്ടാക്കുന്നതിനായി പാമ്പിനെ വാങ്ങിയ യുവതി പാമ്പ് കടിയേറ്റു മരിച്ചു. 21 കാരിയായ ചൈനീസ് യുവതിയാണ് മരണത്തിന് കീഴടങ്ങിയത്. യുവതിയുടെ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. യുവതി ഓണ്‍ലൈനിലൂടെയാണ് പാമ്പിനെ വാങ്ങിയത്. പാമ്പ് യുവതിയെ കടിച്ചതിനെ തുടര്‍ന്നാണ് മരണത്തിന് കീഴടങ്ങിയെന്ന് ചൈനയിലെ ഔദ്യോഗികമാധ്യമമായ ഷിന്‍ഹ്യൂ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഷാന്‍ക്‌സിയിലെ വടക്കന്‍ പ്രദേശത്താണ് സംഭവം നടന്നത്.
എട്ടുദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് യുവതി മരണത്തിന് കീഴടങ്ങിയത്. തെക്കന്‍ പ്രവിശ്യയായ ഹുവാങ്ങ്‌ഡോങ്ങിലെ വില്‍പ്പനക്കാരില്‍ നിന്നാണ് പാമ്പിനെ വാങ്ങിയത്. ഒരു പ്രാദേശിക കൊറിയര്‍ കമ്പനിയാണ് പാമ്പിനെ യുവതിക്ക് നല്‍കിയത്. വീട്ടില്‍ നിന്ന് പുറത്തു കടന്ന പാമ്പിനെ വനം വകുപ്പ് കണ്ടെത്തി. ചൈനയില്‍ നിലവില്‍ വന്യമൃഗങ്ങളെ ഓണ്‍ലൈന്‍ വഴി വില്‍പ്പന നടത്തുന്നത് കുറ്റകരമാണ്.