ചിന്നക്കനാല്‍ റിസോര്‍ട്ട് കേസ്; വിജിലന്‍സ് ഇന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ മൊഴിയെടുക്കും

ടുക്കി ചിന്നക്കനാലിലെ റിസോര്‍ട്ടിന്റെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് നികുതിവെട്ടിപ്പ് നടത്തി എന്ന പരാതിയില്‍ ഇന്ന് തൊടുപുഴ വിജിലന്‍സ് ഡിവൈഎസ്പി മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ മൊഴിയെടുക്കും. രാവിലെ 11 മണിക്ക് തൊടുപുഴ വിജിലന്‍സ് ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ്.

ആദ്യമായാണ് കേസില്‍ മാത്യു കുഴല്‍നാടന്റെ മൊഴിയെടുക്കാന്‍ നോട്ടീസ് നല്‍കുന്നത്. സി.പി.ഐ.എം. എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനനാണ് കേസിലെ പരാതിക്കാരന്‍. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് മൊഴിയെടുക്കുന്നത്.

രജിസ്‌ട്രേഷനില്‍ വില കുറച്ചു കാട്ടി നികുതി വെട്ടിപ്പ് നടത്തിയെന്നാണ് പരാതി. ബെനാമി ഇടപാടിലൂടെ ആറു കോടിയോളം രൂപ വിലമതിക്കുന്ന ഭൂമിയും ആഡംബര റിസോര്‍ട്ടും കുഴല്‍നാടന്‍ സ്വന്തമാക്കിയെന്നാണു കേസ്. സത്യവാങ്മൂലത്തില്‍ പറഞ്ഞതിനെക്കാള്‍ 30 ഇരട്ടി സ്വത്ത് മാത്യു നേടിയിട്ടുണ്ടെന്നാണ് ആരോപണം.

Top