ചിനൂക് ഹെലിക്കോപ്റ്ററുകള്‍;വ്യോമസേനാ പൈലറ്റുമാര്‍ അമേരിക്കയില്‍ പരിശീലനം തുടങ്ങി

ന്യൂഡല്‍ഹി: ചിനൂക് ഹെലികോപ്റ്ററുകള്‍ വ്യോമസേനയില്‍ വരുന്നതിന്് മുന്നോടിയായി സേനയിലെ പൈലറ്റുമാര്‍ പരിശീലനം ആരംഭിച്ചു. നാല് പൈലറ്റുമാരും നാല് എന്‍ജിനീയര്‍മാരും അമേരിക്കയിലാണ് പരിശീലനം തുടങ്ങിയിട്ടുള്ളതെന്ന് സേനാ വൃത്തങ്ങള്‍ വ്യക്തമാക്കി. സി.എച്ച്-47എഫ് ചിനൂക് ഹെലികോപ്റ്ററുകള്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിന്റെ ഭാഗമായാണിത്.

ആയുധങ്ങള്‍ക്കും യുദ്ധോപകരണങ്ങള്‍ക്കും പുറമേ 300ഓളം സൈനികരേയും ഒരേസമയം വഹിക്കാന്‍ കഴിയുന്ന ചിനൂക് വ്യോമസേനയ്ക്ക് കരുത്തുപകരുമെന്ന് പ്രതീക്ഷിക്കുന്നു. ദുരന്ത നിവാരണ ഘട്ടങ്ങളിലും രക്ഷാപ്രവര്‍ത്തനങ്ങളിലും ചിനൂകിന് നിര്‍ണായക പങ്ക് വഹിക്കാനാകും.15 സി.എച്ച്-47എഫ് ചിനൂക് ഹെലികോപ്റ്ററുകള്‍ക്ക് പുറമേ 22 എ.എച്ച്-64ഇ അപ്പാഷെ യുദ്ധ പെലികോപ്റ്ററുകളും ബോയിങില്‍ നിന്നും ഇന്ത്യ വാങ്ങുന്നുണ്ട്. സോവിയറ്റ് യൂണിയനില്‍ നിന്ന് മുമ്പ് വാങ്ങിയ എം.ഐ-35 ഹെലികോപ്റ്ററുകള്‍ക്ക് പകരമുള്ളതാണ് ബോയിങ്ങിന്റെ അപ്പാഷെ.ഹെല്‍ഫയര്‍, സ്റ്റിങ്ങര്‍ മിസൈലുകള്‍ എന്നിവ ഘടിപ്പിക്കാനുള്ള സംവിധാനം ഇതിലുണ്ട്. ഇന്ത്യ-ചൈന അതിര്‍ത്തിക്കുവേണ്ടി രൂപവത്കരിച്ച മൗണ്ടന്‍ ഡിവിഷനിലേക്കായിരിക്കും അപ്പാഷെ ഉപയോഗിക്കുക.

Top