ഇടുക്കി: പിഎച്ച്ഡി ഗവേഷണ പ്രബന്ധത്തിൽ വാഴക്കുലയുടെ രചയിതാവായി വൈലോപ്പിള്ളിയെ രേഖപ്പെടുത്തിയത് നോട്ടപ്പിശകെന്ന്, യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോം. അതു ചൂണ്ടിക്കാണിച്ചവർക്കു നന്ദി പറയുന്നതായും ചിന്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഗവേഷണത്തിന്റെ പ്രധാന വിഷയവുമായി ബന്ധമില്ലാത്ത കാര്യമാണത്. എങ്കിലും നോട്ടപ്പിശക് അംഗീകരിക്കുന്നു. പ്രബന്ധം പുസ്തകമാക്കുമ്പോൾ പിശകു തിരുത്തും. സദുദ്ദേശ്യത്തോടെയാണ് തെറ്റു ചൂണ്ടിക്കാണിച്ചതെന്നാണ് കരുതുന്നത്. അവർക്കു നന്ദി പറയുന്നുവെന്നും ചിന്ത അറിയിച്ചു.
പിശകിന്റെ പേരിൽ തനിക്കു നേരെ വലിയ വിമർശനമുണ്ടായി. മനുഷ്യസഹജമായ തെറ്റെന്നതു പരിഗണിക്കാതെ, സ്ത്രീത്വത്തിനു നേരെ പോലും ആക്രമണമുണ്ടായെന്ന് ചിന്ത ജെറോം പറഞ്ഞു.
ഇതേ തെറ്റ് ഇതേപോലെ ബോധി കോമൺസ് എന്ന സൈറ്റിൽ വന്നതു ചൂണ്ടിക്കാട്ടി താൻ പ്രബന്ധം കോപ്പിയടിച്ചതാണെന്നും വാർത്ത വന്നു. അതു ശരിയല്ല. ഒരു വരി പോലും കോപ്പിയടിച്ചിട്ടില്ല. അതേസമയം ബോധി കോമൺസ് ഉൾപ്പെടെയുള്ളവയിൽനിന്ന് ആശയങ്ങൾ ഉൾക്കൊണ്ടിട്ടുണ്ടെന്നും അതു റഫറൻസിൽ സൂചിപ്പിച്ച കാര്യമാണെന്നും ചിന്ത വിശദീകരിച്