കൊച്ചി: യുവജന കമ്മിഷന്‍ അദ്ധ്യക്ഷ ചിന്ത ജെറോമിന്റെ പിഎച്ച്ഡി റദ്ദ് ചെയ്യണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. ചിന്തയുടെ ഗൈഡ് ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ നടപടിയെടുക്കണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.
‘എല്‍കെജി പരീക്ഷയ്ക്ക് പോലും വിശ്വാസ്യത ഉണ്ടായിരുന്ന കേരളത്തില്‍ പിഎച്ച്ഡിയുടെ വിശ്വാസ്യത പോലും സര്‍ക്കാര്‍ ഇല്ലാതാക്കിയെന്ന് വേണം മനസ്സിലാക്കാന്‍. പാര്‍ട്ടിക്കാര്‍ എന്ത് ചെയ്താലും അനുവദിക്കുന്ന സാഹചര്യത്തിലേക്ക് സര്‍ക്കാരിന്റെ പ്രവര്‍ത്തനം മാറിയിരിക്കുകയാണ്. തമാശയായി കാണേണ്ട വിഷയമല്ല ഇത്’, ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു.
മലയാളത്തിന്റെ മികച്ച കവിതയായ വാഴക്കുലയുടെ രചയിതാവിന്റെ പേര് തെറ്റിച്ചെഴുതിയ പ്രബന്ധത്തിനാണ് ചിന്തയ്ക്ക ഡോക്ടറേറ്റ് കിട്ടിയത്. വിവിധ കമ്മിറ്റികള്‍ക്ക് മുന്നിലെത്തിയിട്ടും ആരും ഈ തെറ്റ് കണ്ട്പിടിച്ചതുമില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ അബദ്ധം കയറിക്കൂടിയതിനെ കുറിച്ച് അറിയില്ലെന്നാണ് ചിന്താ ജെറോം പ്രതികരിച്ചത്.