ഉടന്‍ എത്തുന്നു ചിപ്പ് ഘടിപ്പിച്ച പാസ്‌പോട്ടുകള്‍; നടപടി ആരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍

പാസ്‌പോട്ടുകളില്‍ ചിപ്പ് ഘടിപ്പിക്കാനുള്ള നീക്കവുമായ് കേന്ദ്ര സര്‍ക്കാര്‍. പാസ്‌പോട്ടുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള തട്ടിപ്പുകള്‍ തടയാനാണ് സര്‍ക്കാരിന്റെ ഈ പുതിയ നീക്കം. ചിപ്പ് അടിസ്ഥാനത്തിലുള്ള ഇ-പാസ്‌പോര്‍ട്ട് നിലവില്‍ വരുന്നതോടെ പേഴ്‌സണ്‍ ഓഫ് ഇന്ത്യന്‍ ഒര്‍ജിന്‍ (പിഐഒ), ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) തുടങ്ങിയ കാര്‍ഡ് ഉടമകള്‍ക്ക് വിസ അനുദിക്കുന്ന നടപടികള്‍ കൂടുതല്‍ ലളിതവും വേഗത്തിലുമാക്കിമാറ്റാന്‍ സാധിക്കും.

എംബസികളും കോണ്‍സുലേറ്റുകളും പാസ്‌പോര്‍ട്ട് സേവ പ്രൊജക്ടുമായി പരസ്പരം മാത്രമല്ല, പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകളും മറ്റു കുറ്റകൃത്യങ്ങളും ഫലപ്രദമായി ചെറുക്കാന്‍ ചിപ്പുകള്‍ ഘടിപ്പിച്ച ഇ പാസ്‌പോര്‍ട്ടുകള്‍ നിലവില്‍ വരുന്നതോടെ സാധിക്കുമന്നെതാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ കണക്കുകൂട്ടിയിരിക്കുന്നത്.

Top