ചിരഞ്ജീവിക്ക് കോവിഡ് പോസിറ്റീവായത് ആര്‍ടിപിസിആര്‍ കിറ്റിന്റെ പിഴവ് മൂലം

ബംഗളൂരു: തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിയുടെ കോവിഡ് പരിശോധന ഫലം പോസിറ്റീവായി വന്നത് ആര്‍ടിപിസിആര്‍ കിറ്റിന്റെ പിഴവ് മൂലമെന്ന് റിപ്പോര്‍ട്ട്. തിങ്കഴാഴ്ചയാണ് ചിരഞ്ജീവിക്ക് കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ പിന്നീട് നടത്തിയ പരിശോധനയിലാണ് രോഗമില്ലെന്ന് കണ്ടെത്തിയത്. പരിശോധന ഫലം നെഗറ്റീവാണെന്ന് നടന്‍ ട്വിറ്ററില്‍ കുറിച്ചു.

പുതിയ സിനിമയായ ആചാര്യയുടെ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുന്‍പായാണ് താരം പരിശോധന നടത്തിയത്. പരിശോധന ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് താനുമായി സമ്പര്‍ക്കത്തില്‍ വന്ന എല്ലാവരോടും നിരീക്ഷണത്തില്‍ പോകാന്‍ ചിരഞ്ജീവി നിര്‍ദേശിച്ചിരുന്നു

Top