കേരള സാഹിത്യ അക്കാദമിയില്‍ കേരള വര്‍മ്മ കോളേജ് സംഘടിപ്പിച്ച ചിത്രത്തോണി എന്ന പേരിലുള്ള ചിത്ര പ്രദര്‍ശനം അവസാനിച്ചു.സമാപന സമ്മേളനം ബാലചന്ദ്രന്‍ ചുള്ളിക്കാട് ഉദ്ഘാടനം ചെയ്തു. ഡോ.എന്‍.ആര്‍.ഗ്രാമ പ്രകാശ്, പ്രിന്‍സിപ്പാള്‍ ഡോ.കെ.കൃഷ്ണ കുമാരി.ദീപ നിശാന്ത് എന്നിവര്‍ സംബന്ധിച്ചു. ചിത്രവില്‍പനയിലൂടെ രണ്ടര ലക്ഷം രൂപ സമാഹരിച്ചു.
പ്രളയം മൂലം കഷ്ടത അനുഭവിക്കുന്ന സ്വന്തം കുട്ടികള്‍ക്ക് കൈത്താങ്ങായിയാണ് കേരള വര്‍മ്മ കോളേജിന്റെ ചിത്രത്തോണി ആരംഭിച്ചത്.പ്രളയത്തില്‍ വീടു നഷ്ടപ്പെട്ട കേരളവര്‍മ്മയിലെ കുട്ടികളെ സഹായിക്കാന്‍ ഈ പണം വിനിയോഗിക്കും.
സാഹിത്യ അക്കാദമിയില്‍ പ്രശസ്ത സംഗീത സംവിധായകന്‍ മോഹന്‍ സിത്താരയാണ് ചിത്ര പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്.
പള്‍സ് 80 പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡണ്ട് കെ.ആര്‍.ബീനക്ക് അയ്യായിരം രൂപയുടെ ചിത്രം നല്‍കി കൊണ്ടായിരുന്നു ഉദ്ഘാടനം.