തിരുവനന്തപുരം: കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായി ചിറ്റയം ഗോപകുമാറിനെ എതിരില്ലാതെ തെരഞ്ഞെടുത്തു. അടൂരില്‍ നിന്നുള്ള നിയമസഭാംഗമായ ഇദ്ദേഹം സിപിഐ നേതാവാണ്. ഇന്നാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ പ്രതിപക്ഷത്ത് നിന്ന് മത്സരാര്‍ത്ഥിയില്ലാതിരുന്നതിനാല്‍ അദ്ദേഹ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
സ്പീക്കര്‍ എംബി രാജേഷാണ് ചിറ്റയം ഗോപകുമാറിനെ എതിരില്ലാതെ തെരഞ്ഞെടുത്തെന്ന വിവരം സഭയെ അറിയിച്ചത്. നിലവിലെ നിയമസഭയില്‍ 99 അംഗങ്ങളാണ് ഇടതുപക്ഷത്തുള്ളത്. 41 പേരാണ് പ്രതിപക്ഷത്തുള്ളത്.
മന്ത്രി വി അബ്ദുറഹിമാന്‍, കെ ബാബു എംഎല്‍എ, പ്രോ ടൈം സ്പീക്കറായിരുന്ന പിടിഎ റഹീം എന്നിവരും പ്രതിപക്ഷ അംഗം വിന്‍സന്റ് എംഎല്‍എയും വോട്ട് രേഖപ്പെടുത്തിയിരുന്നില്ല. നിലവിലെ അംഗബലം അനുസരിച്ച് ഇടതുമുന്നണിക്ക് ജയം ഉറപ്പായിരുന്നതിനാലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരുന്നത്.