മുതിര്‍ന്ന നയതന്ത്ര പ്രതിനിധി ചോ സണ്‍ ഹുയിയെ ഉത്തരകൊറിയയിലെ വിദേശകാര്യമന്ത്രിയായി നിയമിച്ചു. ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണിവര്‍.ചോ നേരത്തേ ഉപ വിദേശകാര്യമന്ത്രിയായി സേവനമനുഷ്ടിച്ചിട്ടുണ്ട് .
പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ അധ്യക്ഷതയില്‍ നടന്ന ഉന്നതതല യോഗത്തിലാണ് ചോയെ വിദേശകാര്യമന്ത്രിയായി നിയമിക്കാന്‍ തീരുമാനമായതെന്ന് കെ.സി.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു.
മുന്‍ സൈനിക ഉദ്യോഗസ്ഥനായ റി സോ ഗ്വാവോണിന്റെ പിന്‍ഗാമിയായാണ് നിയമനം. യു.എസുമായുള്ള ആണവചര്‍ച്ചകള്‍ നടന്ന സമയത്ത് ചോ കിമ്മിന്റെ മുഖ്യ സഹായിയായി പ്രവർത്തിച്ചിരുന്നു . യു.എസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ കിമ്മിനെ അനുഗമിച്ചതും ചോ ആയിരുന്നു.