പോര്‍ച്ചുഗല്‍: പോര്‍ച്ചുഗലിലെ ചോക്ലേറ്റ് പ്രേമികളെ അതിശയിപ്പിച്ചു കൊണ്ട് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ചോക്ലേറ്റ് ബോണ്‍ബോണ്‍ ഒഡീസിലെ അന്താരാഷ്ട്ര ചോക്ലേറ്റ് ഫെസ്റ്റിവെലില്‍ പ്രദര്‍ശിപ്പിച്ചു. 23 കാരറ്റ് സ്വര്‍ണം പൂശിയ ചോക്ലേറ്റിന് ഗ്ലോറിയസ്’ എന്നാണ് പേരിട്ടിരിക്കുന്നത്. ഈ അത്ഭുത ചോക്ലേറ്റിന്റെ വില 7,728 യൂറോയാണ്, അതായത് ഏകദേശം 6 ലക്ഷത്തോളം രൂപ
1000 ബോണ്‍ബണുകള്‍ ചേര്‍ന്ന ചോക്ലേറ്റിന് ആവശ്യക്കാര്‍ ഏറെയുണ്ടെങ്കിലും ഇത് പരിമിത അളവില്‍ മാത്രമാണെന്നത് ആവശ്യക്കാരെ നിരാശയിലാക്കിയിരുന്നു. കുങ്കുമം, മഡഗാസ്‌കറില്‍ നിന്ന് വാനില, സ്വര്‍ണം എന്നിവയാണ് ചോക്ലേറ്റിനുള്ളില്‍ നിറച്ചിരിക്കുന്നത്.
ഒരു വര്‍ഷത്തിലേറെ എടുത്താണ് ഇത്തരത്തില്‍ ഒരു ചോക്ലേറ്റ് നിര്‍മ്മാതാവായ ഡാനിയല്‍ ഗോമസ് പൂര്‍ത്തിയാക്കിയത്. തടി കൊണ്ടുള്ള കറുത്ത കേസില്‍ സ്വര്‍ണ്ണ നിറത്തിലുള്ള സീരിയല്‍ നമ്പറോടു കൂടി ക്രിസ്റ്റലുകളും, മുത്തുകളും, സ്വര്‍ണ റിബണുകളുമൊക്കെ വെച്ച് അലങ്കരിച്ചാണ് ഈ ഗ്ലോറിയസ് ചോക്ലേറ്റ് പായ്ക്ക് ചെയ്തിരിക്കുന്നത്.
റിപ്പോര്‍ട്ട്: ജ്യോതിലക്ഷ്മി മോഹന്‍