വെനീസ് രാജ്യാന്തര ചലച്ചിത്രമേളയില്‍ മലയാളികള്‍ക്ക് അഭിമാനിക്കാനുള്ള വകയുമുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മലയാളത്തില്‍ നിന്നുമുള്ള സിനിമയായ ‘ചോല’ വെനീസ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്. ചിത്രത്തിന്റെ പ്രദര്‍ശനം കാണാന്‍ സനല്‍ കുമാര്‍ ശശിധരന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍, സിജോ വടക്കന്‍, അഖില്‍ വിശ്വനാഥ് എന്നിവരാണ് റെഡ് കാര്‍പ്പറ്റില്‍ എത്തിയത്. മലയാളികളുടെ സ്വന്തം വേഷമായ മുണ്ടുടുത്താണ് ജോജു മേളയിലെത്തിയത്.
മേളയിലെ മത്സരവിഭാഗങ്ങളില്‍ ഒന്നായ ‘ഓറിസോന്റ്റി കോംപറ്റീഷനിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരേയൊരു ഇന്ത്യന്‍ ചിത്രമാണ് ചോല. കെ.വി. മണികണ്ഠന്‍, സനല്‍ കുമാര്‍ ശശിധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ജോജു തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഷാജി മാത്യു, അരുണാ മാത്യു എന്നിവര്‍ ചിത്രത്തിന്റെ സഹനിര്‍മാതാക്കള്‍ ആണ്. കഴിഞ്ഞ വര്‍ഷം മൂന്ന് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഈ ചിത്രം നേടിയിട്ടുണ്ട്.