അള്‍ജയേഴ്‌സ്: വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ അള്‍ജീരിയയില്‍ കോളറ ബാധിച്ച് രണ്ട് പേര്‍ മരിച്ചു. നിരവധി പേരാണ് കോളറാ ലക്ഷണത്തോടെ ആശുപത്രിയിലായത്. രണ്ടാമത്തെ ആളുടെ മരണവും കോളറ കാരണമെന്ന് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് ചെയ്തു.
ബ്ലിദ പ്രവിശ്യയിലെ ബൂഫാറിക് നഗരത്തിലാണ് ആദ്യ മരണം സംഭവിച്ചത്. ഇവിടെ തന്നെയാണ് രണ്ടാമത്തെ മരണവും നടന്നിരിക്കുന്നത്. ഓഗസ്റ്റ് 23 നായിരുന്നു ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത്. ഓഗസ്റ്റ് ഏഴു മുതല്‍ ഇതുവരെ 139 പേരാണ് കോളറാ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ കഴിയുന്നത്. 46 പേര്‍ക്ക് കോളറ സ്ഥിരീകരിച്ചിട്ടുണ്ട്.
ബ്ലിദ, ബൂറിയ, തിപാസ, മെദിയ, ഐന്‍ ദെല്‍ഫ പ്രവിശ്യകളിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോളറാ ബാധ നിയന്ത്രണവിധേയമായെന്നും ഒറ്റപ്പെട്ട കുടുംബങ്ങളില്‍ മാത്രമാണ് കണ്ടെത്തിയതെന്നും സര്‍ക്കാര്‍ അറിയിച്ചു.