തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോളറബാധ സ്ഥിരീകരിച്ചു.
ചടയമംഗലത്ത് ഇതരസംസ്ഥാന തൊഴിലാളിക്കാണ് കോളറ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
ഇതിനെ തുടര്‍ന്ന് ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളില്‍ പരിശോധന കര്‍ശനമാക്കും. സംസ്ഥാനത്ത് ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.