നൈജീരിയയില്‍ കോളറ രോഗം പടരുന്നു ; 175 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ലാഗോസ്: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ കോളറ രോഗം പടര്‍ന്ന് 175 പേര്‍ മരിച്ചു. പതിനായിരത്തോളം പേര്‍ ചികിത്സയിലായതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അദമവ, ബോര്‍ണോ, യോബേ സംസ്ഥാനങ്ങളിലാണ് കോളറ കൂടുതലായി പടരുന്നത്.

ബോക്കോ ഹറാം ഭീകരരെ ഭയന്ന് അഭയാര്‍ഥി ക്യാമ്പില്‍ കഴിയുന്നവരിലാണ് രോഗം കൂടുതല്‍ പടര്‍ന്നിരിക്കുന്നതെന്നും മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കി. ലോകാരോഗ്യ സംഘടന ഇവിടുത്തെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണ്.

Top