ചൂര്‍ണിക്കര ഭൂമി തട്ടിപ്പ് കേസ് ; മുഖ്യഇടനിലക്കാരന്‍ അബു അറസ്റ്റില്‍

കൊച്ചി: ചൂര്‍ണിക്കര ഭൂമി വിവാദത്തില്‍ മുഖ്യഇടനിലക്കാരന്‍ അബു അറസ്റ്റില്‍. കാലടി ശ്രീഭൂതപുരം സ്വദേശിയാണ് അബു. അബുവിനെ എറണാകുളം റൂറല്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

വ്യാജരേഖ ഉണ്ടാക്കാന്‍ ഉന്നത റവന്യു ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചെന്ന് ചോദ്യം ചെയ്യല്ലില്‍ അബു മൊഴി നല്‍കിയതായാണ് വിവരം. ഇയാളെ ചോദ്യം ചെയ്യുന്ന സ്ഥലത്തേക്ക് ചൂര്‍ണിക്കര വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തുയിട്ടുണ്ട്. ഇവരുടെ സാന്നിധ്യത്തില്‍ ഇയാളെ ചോദ്യം ചെയ്യുന്നത് തുടരും.

നിലം നികത്തി പുരയിടമാക്കാന്‍ ഉടമയില്‍നിന്നു ഏഴുലക്ഷം രൂപ വാങ്ങിയത് അബുവാണ്. അബുവാണു വ്യാജരേഖ തയാറാക്കിയതെന്ന് സ്ഥലമുടമ ഹംസ പൊലീസിനോടു പറഞ്ഞിരുന്നു. അബുവിന്റെ വീട്ടില്‍ പൊലീസ് നേരത്തേ പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച മുതല്‍ ഇയാള്‍ ഒളിവിലാണ്. ഇയാള്‍ വിദേശത്തേക്ക് കടക്കാതിരിക്കാന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

Top